KeralaLatest News

‘ വെയിലിൽ നിന്ന് മാറിനിൽക്കു സാറെ ’ യെന്ന് തൊഴിലുറപ്പുകാർ ; സുരേഷ്ഗോപിയുടെ മാസ് മറുപടി

അടുത്ത ആവശ്യം പിന്നെ സുരേഷ് ഗോപി കണ്ണട മാറ്റണമെന്നായി . കണ്ണട മാറ്റാം പക്ഷെ മാസ്‌ക് മാറ്റില്ലെന്നായി സുരേഷ് ഗോപി.

ആലപ്പുഴ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ച് എം പി സുരേഷ് ഗോപി . സിനിമാ ചിത്രീകരണത്തിനിടയിലും എൻ ഡി എ സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിനിറങ്ങാൻ അദ്ദേഹം സമയം കണ്ടെത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലും തന്റെ സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട് ചോദിക്കാൻ അദ്ദേഹം എത്തി.

മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാനായിരുന്നു സൂപ്പർ സ്‌റ്റാറിന്റെ വരവ്. ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്ന് പറഞ്ഞ തൊഴിലുറപ്പ് തൊഴിലാളികളോട് ‘ ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത് ‘ എന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല .

അടുത്ത ആവശ്യം പിന്നെ സുരേഷ് ഗോപി കണ്ണട മാറ്റണമെന്നായി . കണ്ണട മാറ്റാം പക്ഷെ മാസ്‌ക് മാറ്റില്ലെന്നായി സുരേഷ് ഗോപി. അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഒരു ഡിമാൻഡും അദ്ദേഹം മുന്നോട്ടുവച്ചു.

read also: ടിപി സെന്‍കുമാര്‍ തന്നെയായിരുന്നു ശരിയെന്ന് മുഖ്യമന്ത്രിക്കും ബെഹ്‌റയ‌്ക്കും മനസിലായി : വിവാദ ഉദ്യോഗസ്ഥയ്ക്കെതിരെ ഒടുവിൽ നടപടി

‘ഈ നിൽക്കുന്ന ഗോപൻ ചെന്നിത്തല എന്റെ സ്വന്തം ആളാണ്. എല്ലാവരോടും പറഞ്ഞ് ഗോപനെ വിജയിപ്പിക്കണം!’. തൊട്ടടുത്ത തൊഴിലുറപ്പു കേന്ദ്രത്തിൽ കണ്ട നാടൻ ചീര തനിക്ക് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.

 

 

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button