Latest NewsNewsBollywoodEntertainment

ഭർത്താവിന്റെ സഹായത്തോടെ നിറവയറിൽ അനുഷ്ക ശർമയുടെ ശീർഷാസനം; പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് താരം

യോഗയ്ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്

നിറവയറിൽ ശീർഷാസനം ചെയ്യുന്ന ചിത്രവുമായി ബോളിവുഡ് നടി അനുഷ്ക ശർമ. പ്രസവകാലത്തെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും താരം പങ്കുവച്ചു . യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്‌ലിയെയും സമീപത്തു കാണാം.

‘യോഗയ്ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാൻ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി ശീർഷാസന ചെയ്യുന്നു.  ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലൻസ് ചെയ്ത് നിൽക്കാനും കൂടുതൽ സുരക്ഷയ്ക്കായും ഭർത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവർ ഓൺലൈൻ വഴി എനിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.’–അനുഷ്ക ചിത്രത്തിനൊപ്പം കുറിച്ചു.

This exercise is ‘hands-down’ (and legs up) the most difficult one 🤓#ThrowbackP.S. – As yoga is a big part of my…

Posted by Anushka Sharma on Monday, November 30, 2020

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button