CinemaLatest NewsNews

സ്ത്രീ ശാക്തീകരണം കൂടിയതിനാൽ ഇപ്പോൾ ജനിക്കുന്ന ആൺകുട്ടികൾക്ക് വരെ പേടിയാണ്; മംമ്ത

ഈ ലോകത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ടെന്നും താരം

മലയാളത്തിന്റെ പ്രിയതാരം നടി മംമ്ത മോഹന്‍ദാസിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്, സ്ത്രീ ശാക്തീകരണം ചര്‍ച്ചചെയ്യപ്പെടുന്ന ഈ കാലത്ത്‌ ഒരാണ്‍കുട്ടി ജനിക്കുന്നത് പേടിച്ചുകൊണ്ടാണെന്ന് മംമ്ത മോഹന്‍ ദാസ്. റെഡ് കാര്‍പ്പെറ്റ് അഭിമുഖത്തിലായിരുന്നു മംമ്തയുടെ പ്രതികരണം പുറത്തെത്തിയത്.

ജീവിതത്തിൽ‘എനിക്ക് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്നൊരു വേര്‍തിരിവ് തോന്നിയിട്ടില്ല. ഞാന്‍ ഒരു ഒറ്റമകളാണ് ഒരാണ്‍കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത്. അങ്ങനെ വളര്‍ന്നത് കൊണ്ട് തന്നെ ഈ ലോകത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ടെന്നും താരം പറയുന്നു.

കൂടാതെ ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും മംമ്ത പറഞ്ഞു. എന്നാല്‍ സിനിമയില്‍ റെമ്യൂണറേഷന്റെ കാര്യത്തില്‍ അതുണ്ടാകുന്നുണ്ട്. പതിനഞ്ച് വര്‍ഷം ഈ മേഖലയില്‍ നില്‍ക്കുന്ന ഒരു നടന് ലഭിക്കുന്ന പണമല്ല അത്ര തന്നെ പരിചയസമ്പത്തുള്ള ഒരു നായികയ്ക്കുള്ളതെന്നും മംമ്ത. വൻ വിമർശനങ്ങളാണ് നടിയുടെ വാക്കുകൾക്ക് നേരെ ഉണ്ടായിരിയ്ക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button