കൊച്ചി
കെഎസ്ആർടിസി ഡ്രൈവർമാരുടെ ജോലിഭാരം കുറയ്‌ക്കാൻ നടപടി ശക്തമാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബസുകളിൽ ക്രൂ ചേഞ്ചിങ് സംവിധാനം ചൊവ്വാഴ്ചമുതൽ നടപ്പാക്കും. കൊച്ചിയിൽ കെഎസ്‌ആർടിസി ബസ് മരത്തിൽ ഇടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം–- ബംഗളൂരു (മൂന്ന് സർവീസ്) കോട്ടയം-–-ബംഗളൂരു, പത്തനംതിട്ട–--ബംഗളൂരു, എറണാകുളം-–-പാലക്കാട്–-സുൽത്താൻ ബത്തേരി സർവീസുകളിലാണ് ക്രൂ ചേഞ്ചിങ് നടപ്പാക്കുക. തുടർന്ന് എല്ലാ ദീർഘദൂര സർവീസുകളിലേക്കും വ്യാപിപ്പിക്കും. ദീർഘദൂര ബസുകളിൽ ആറുമണിക്കൂറിനുശേഷം ഡ്രൈവറും കണ്ടക്ടറുമടങ്ങുന്ന പുതിയ സംഘം ജോലിക്ക് കയറും.
അപകടകാരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക മുൻകൂറായി നൽകാൻ ആവശ്യപ്പെടുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..