തിരുവനന്തപുരം> വിഎസ്‌എസ്‌സി മുൻ ഡയറക്ടറും പ്രമുഖ ബഹിരാകാശ ശാസ്ത്രഞ്ജനുമായ എസ് രാമകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
സങ്കീർണ റോക്കറ്റ് സാങ്കേതിക വിദ്യയിൽ പ്രശസ്തനാണ്. ഐ എസ് ആർ ഒ യിൽ എമിനന്റ് സയന്റിസ്റ്റാണ്.2013 മുതൽ വിരമിക്കും വരെ വി എസ് എസ് സി ഡയറക്ടറായിരുന്നു. ഏറെക്കാലം വലിയമല എൽ പി എസ് സി ഡയറക്ടറായും പ്രവർത്തിച്ചു.
ചെന്നൈ സ്വദേശിയായ അദ്ദേഹം മികച്ച റാങ്കോടെയാണ് ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത്. മദ്രാസ് ഐ ഐ ടിയിൽ നിന്ന് എയ്റോസ്പേയ്സിൽ ഒന്നാം റാങ്ക് നേടി. 1972 ആഗസ്റ്റിൽ ഐ എസ് ആർ ഒയിൽ ചേർന്നു. ആദ്യ വിക്ഷേപണ വാഹനമായ എസ് എൽ വി - 3 വികസിപ്പിക്കുന്ന ടീമിലെ പ്രമുഖനായിരുന്നു.തുടർന്ന് PSLV , GSLV റോക്കറ്റുകൾ വികസിപ്പിക്കുന്നതിലും മുഖ്യ പങ്കാളിയായി. നിരവധി പുരസ്കാരങ്ങൾലഭിച്ചുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..