KeralaLatest NewsNews

ബിജെപി അധികാരത്തില്‍ വരാതിരിക്കാൻ ചില വർ​ഗീയ ശക്തികൾ ​ഗൂഢാലോചന നടത്തുന്നു; കെ.സുരേന്ദ്രൻ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ജയിക്കാതിരിക്കാൻ ചില വർ​ഗീയ ശക്തികൾ ​ഗൂഢാലോചന നടത്തുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് ബി.ജെ.പി വിജയിക്കരുതെന്ന് മുസ്ലിംലീ​ഗും ഇപ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി കോൺ​ഗ്രസിനെ സ്വാധീനിച്ച് ഇടതുപക്ഷത്തിനെ സഹായിക്കാനുള്ള ശ്രമം പല സ്ഥലത്തും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കാതിരിക്കാൻ സി.പി.എമ്മിനെ വിജയിപ്പിക്കാൻ മലപ്പുറത്തെ ചില കേന്ദ്രങ്ങൾ ​ഗൂഢാലോചന നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദിവസവും അഴിമതിക്കെതിരെ സംസാരിക്കുന്ന രമേശ് ചെന്നിത്തല സ്വന്തം അഴിമതി മൂടിവെക്കാൻ വീട്ടുകാരെ പോലും ഉപയോ​ഗിച്ചത് ലജ്ജാകരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ 87 ലക്ഷം രൂപയാണ് ഈ സർക്കാർ ചിലവഴിച്ചത്. അഴിമതിക്കാരെയും കൊലപാതകികളെയും രക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ അഴിമതിക്കാരുടെ സ്വന്തം നാടായി മാറി കഴിഞ്ഞു. കള്ളക്കടത്തുകാരുടെയും സ്വർണ്ണക്കടത്തുകാരുടേയും കള്ളപ്പണക്കാരുടേയും തട്ടിപ്പുകാരുടേയും നാടായി കേരളം മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ജനം തൂത്തെറിയും. നരേന്ദ്രമോദി സർക്കാർ എല്ലാ കാര്യത്തിലും കേരളത്തെ സഹായിക്കാൻ തയ്യാറാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button