KeralaCinemaMollywoodLatest NewsNewsEntertainment

“അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവരാണ് കര്‍ഷകരും” : നടൻ ഹരീഷ് പേരടി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരായി വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി.

ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്. നമുക്ക് അന്നം തരുന്ന പട്ടാളം നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്. അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവരെന്നാണ് കര്‍ഷകരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :

ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്. നമുക്ക് അന്നം തരുന്ന പട്ടാളം നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്. അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവർ. ഏല്ലാ ഭാഷയിലുമുള്ള സിനിമകൾ കാണുന്നവർ.

ഈ കെട്ട കാലത്ത് അവർക്കുവേണ്ടി വാക്കുകൾ കൊണ്ടെങ്കിലും കൂടെ നിൽക്കേണ്ടേ?. അതല്ലേ അതിന്റെ ശരി. ചരിത്രത്തിൽ നിങ്ങളുടെ വാക്കുകൾക്കും ഇടമുണ്ടാവും. സിനിമയിൽ അഭിനയിക്കാൻ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊർജം കിട്ടുകയുള്ളു. ഭക്ഷണം കിട്ടാതായാൽ എന്ത് സിനിമ?. എന്ത് ജീവിതം– ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button