CricketNewsIndiaSports

വിരാട് കോഹ്ലിയുടെ കട്ട ഫാനാണ് തന്റെ മകനെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍

വിരാടിന്റെ ബാറ്റിംങ് അതിഗംഭീരമാണെന്നും അദ്ദേഹം ഒരു അതുല്യ പ്രതിഭയാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സമയം അത്ര ശരിയല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി അദ്ദേഹം ഇന്നും തുടരുന്നുവെന്നത് നിഷേധിക്കാനാവില്ല. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ കോഹ്ലിയുടെ കടുത്ത ആരാധിക ആണെന്ന് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോളിതാ തന്റെ മകനും വലിയ കോഹ്ലി ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.

കോഹ്ലി ബാറ്റിംഗിന് വരുമ്പോഴെല്ലാം തന്നെ ഉണര്‍ത്താന്‍ മകന്‍ ആവശ്യപ്പെടുകയും എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഔട്ട് ആകുമ്പോള്‍ അവന്‍ വീണ്ടും ഉറങ്ങാന്‍ പോകുകയും ചെയ്യുമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. ”എന്റെ മകന്‍ ഒരു ചെറിയ കളിക്കാരനാണ്. വിരാട് ബാറ്റിംഗിന് വരുമ്പോള്‍ തന്നെ അവനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തണമെന്ന് ആവശ്യപ്പെടും. വിരാട് ഔട്ട് അയാല്‍ അവന്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ തിരികെ അകത്തേക്ക് പോകും.” – വോണ്‍ പറയുന്നു. വിരാടിന്റെ ബാറ്റിംങ് അതിഗംഭീരമാണെന്നും അദ്ദേഹം ഒരു അതുല്യ പ്രതിഭയാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ ദയനീയമായി തോറ്റു. തുടര്‍ച്ചയായ രണ്ടു ഏകദിനങ്ങള്‍ തോറ്റതോടെയാണ് മൂന്നു മത്സര പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തില്‍ തിളങ്ങാതിരുന്ന നായകന്‍ വിരാട് കോഹ്‌ലി രണ്ടാം ഏകദിനത്തില്‍ മികച്ച ബാറ്റിംങ് കാഴ്ച വെച്ചു. 87 പന്തുകളില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 89 റണ്‍സാണ് കോഹ്‌ലി എടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button