പ്രശസ്ത മലയാള സംവിധായകന്‍ ആഷിഖ് അബു വാരിയന്‍കുന്നന്‍ എന്ന ചലച്ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബറും 1921 എന്ന ചിത്രം പ്രഖ്യാപിച്ചത്, സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയതാണ് പൃഥി- ആഷിഖ് അബുവിന്റെ വാരിയം കുന്നൻ ചിത്രം.
ഇപ്പോൾ 1921 എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ മൂകാംബിക ദേവീസന്നിധിയിൽ സമർപ്പിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇത് ആരാധകരെ അറിയിച്ചത്.
ആരൊക്കെ എതിർത്താലും ഈ ചിത്രം താൻ പൂർത്തിയാക്കുമെന്ന് അലി അക്ബർ വ്യക്തമാക്കിയിരുന്നു. മൂകാംബിക ദേവിയുടെ ഭക്തനാണ് ഞാൻ, അമ്മയുടെ മുന്നിൽ തിരക്കഥ സമർപ്പിച്ചാണ് ഞാൻ തുടങ്ങുന്നത്. എനിക്ക് അമ്മയുടെ ശക്തിയിൽ വലിയ വിശ്വാസമുണ്ട്. എനിക്ക് മാത്രമല്ല ഒരുപാട് സിനിമാ പ്രവർത്തകർക്ക് മൂകാംബിക ദേവിയെ വിശ്വാസമാണ്. അവിടെ ചെന്ന് പ്രാർത്ഥിച്ചിട്ടാണ് പലരും വർക്ക് തുടങ്ങുന്നത്, ചിലർ പറയാറില്ല എനിക്ക് അത് പറയാൻ ഒരു മടിയുമില്ലെന്നും അലി അക്ബർ വ്യക്തമാക്കി.
ഇന്നലെ മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ… അനുഗ്രഹത്തിനായി….
Posted by Ali Akbar on Sunday, November 29, 2020
ഷൂട്ടിങ്ങിന് വീട് കിട്ടില്ലെന്ന് കരുതിയപ്പോൾ നമ്പൂതിരിമനകൾ തരാൻ തയ്യാറായിട്ടു ആളുണ്ട് ഇപ്പോൾ. അതുപോലെ ക്രൗഡ് ആയി വരാൻ രണ്ടായിരത്തോളം ആളുകൾ റെഡി ആണ്. സിനിമ സാക്ഷാത്കരിക്കുമോ എന്ന് ആരും ഭയപ്പെടേണ്ട, ഇത് നടത്താൻ തന്നെയാണ് ഞാൻ ഇറങ്ങി പുറപ്പെട്ടതെന്ന് ആത്മവിശ്വാസത്തോടെ അലി അക്ബർ പറയുന്നു.
Posted by Ali Akbar on Thursday, November 26, 2020
Posted by Ali Akbar on Wednesday, November 25, 2020
Post Your Comments