KeralaLatest NewsNews

കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദം ; പ്രതികരണവുമായി ഇ.പി ജയരാജന്‍

റെയ്ഡ് എന്നു പറഞ്ഞാല്‍ റെയ്ഡ് ആകുമോ ?

കണ്ണൂര്‍ : കെ.എസ്.എഫ്.ഇ. റെയ്ഡ് വിവാദത്തില്‍ പ്രതികരണവുമായി വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ല. റെയ്ഡ് എന്നു പറഞ്ഞാല്‍ റെയ്ഡ് ആകുമോ ?. അക്കാര്യങ്ങളൊക്കെ ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞാല്‍ അതുതന്നെ അവസാന വാക്ക്. ആര്‍ക്കും ഒരു അസംതൃപ്തിയുമില്ല. ചിലപ്പോള്‍ ചെന്നിത്തലയ്ക്ക് ലേശം അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെ. യു.ഡി.എഫുകാര്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരോ ദിവസം രാവിലെ പത്രസമ്മേളനം വിളിക്കും. തോന്നിയത് വിളിച്ചു പറയും. അതിനോടൊന്നും പ്രതികരിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്കിടയിലേക്ക് പോകാമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button