Latest NewsNewsBollywoodEntertainment

അവളെ ആന്റി എന്ന് വിളിക്കേണ്ടെന്നാണ് പിതാവ് പറഞ്ഞത്; രണ്ടാനമ്മയെ കുറിച്ച്‌ താരപുത്രി

കരീനയുമായിട്ടുള്ള ബന്ധത്തെ കുറിച്ച്‌ സാറ അലി ഖാന്‍

ബോളിവുഡ് താരം സെയിഫ് അലി ഖാനും കുടുംബവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സെയിഫിന്റെ ഭാര്യയും നടിയുമായ കരീന രണ്ടാമതും ഗര്‍ഭിണിയാണ്. താരത്തിന്റെ രണ്ടാമത്തെ വിവാഹമാണിത്. സെയിഫ് അലി ഖാന്റെ ആദ്യ ബന്ധത്തിലെ മകളും ബോളിവുഡ് നടിയുമായ സാറ രണ്ടാനമ്മയായ കരീനയെ കുറിച്ച്‌ പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടുന്നു. കരീനയുമായി അടുത്ത സൗഹൃദത്തിലാണെന്ന് താരപുത്രി മുന്‍പ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

‘എനിക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. നിനക്ക് ഒരു അമ്മയുണ്ടെന്നും അതുകൊണ്ട് എനിക്കൊരു സൗഹൃദമാണ് വേണ്ടെന്ന് കരീന ആദ്യമേ പറഞ്ഞിരുന്നു. ഒരിക്കല്‍ പോലും കരീന തന്റെ രണ്ടാനമ്മയാണെന്ന് പിതാവ് സെയിഫും പറഞ്ഞിട്ടില്ല . അതുകൊണ്ട് ഇതുവരെ മറ്റൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.” സാറ പറയുന്നു

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന പ്രമുഖ ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീനയുമായിട്ടുള്ള ബന്ധത്തെ കുറിച്ച്‌ സാറ അലി ഖാന്‍ വെളിപ്പെടുത്തിയത്. സെയിഫ് എപ്പോഴെങ്കിലും ‘ഛോട്ടി മാ’ (ചെറിയമ്മ) എന്ന് കരീനയെ വിളിക്കാന്‍ പറഞ്ഞെങ്കില്‍ എന്ത് സംഭവിക്കുമെന്നും കരണ്‍ ജോഹര്‍ ചോദിച്ചു .

‘ ‘ ഞാന്‍ അങ്ങനെ വിളിച്ചിട്ടുണ്ടെങ്കില്‍ കരീനയ്ക്ക് പരിഭ്രാന്തിയായി പോയെനേ. തുടക്കത്തില്‍ എന്ത് വിളിക്കുമെന്നുള്ള ആശയകുഴപ്പം ഉണ്ടായിരുന്നു. കരീന എന്നോ ആന്റി എന്നോ വിളിക്കണമെന്ന് കരുതി.     അവളെ ആന്റി എന്ന് വിളിക്കേണ്ടെന്നാണ് പിതാവ് പറഞ്ഞത് . ‘കെ’ എന്നോ കരീന എന്നൊക്കെയാണ് താന്‍ വിളിക്കുന്നത്” സാറ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button