Latest NewsNewsIndia

24ാം നിലയിൽനിന്ന് വീണ് 17കാരന് ദാരുണാന്ത്യം

കൊൽക്കത്ത: കെട്ടിടത്തിന്‍റെ 24ാം നിലയിൽനിന്ന് വീണ് പതിനേഴുകാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ അനന്തപൂരിലെ ഹൗസിങ് കോംപ്ലക്സിലാണ് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നിരിക്കുന്നത്.12ാം ക്ലാസ് വിദ്യാർഥിയായ രുദ്രാണി ദത്തയാണ് കെട്ടിടത്തിൽ നിന്നും വീണതിനെ തുടർന്ന് മരണപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന ഉടൻ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button