KeralaLatest NewsNews

ഇന്ന് ലോക എയ്ഡ്സ് ദിനം : സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ പെന്‍ഷൻ മുടങ്ങിയിട്ട് 18 മാസം

തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്സ് ദിനം. സംസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ പെന്‍ഷൻ മുടങ്ങിയിട്ട് 18 മാസമായി.ലോക്ക് ഡൗണ്‍ സമയത്ത് 5000 രൂപ നല്‍കിയതൊഴിച്ചാൽ സര്‍ക്കാര്‍, രോഗികളെ കയ്യൊഴിഞ്ഞ മട്ടാണ്.ഇതോടെ ചികിൽസകള്‍ക്കും മക്കളുടെ പഠനത്തിനും ജീവിതച്ചെലവിനുമടക്കം പണം കണ്ടെത്താനാകാതെ നെട്ടോടമോടുകയാണ് എച്ച് ഐ വി ബാധിതര്‍.

Read Also : പബ്‌ജിക്ക് പകരമായെത്തിയ ഫൗജി ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചു 

എച്ച്ഐവി ബാധിതരുടെ ചികില്‍സ സൗജന്യമാണ്. എന്നാൽ മറ്റ് അസുഖങ്ങൾ വന്നാല്‍ മരുന്ന് വാങ്ങാൻ പോലും കാശില്ല. പെന്‍ഷൻ മുടങ്ങിയെന്ന് സമ്മതിക്കുന്ന എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി പറയുന്നത് സര്‍ക്കാര്‍ സഹായിച്ചാലേ പെന്‍ഷൻ കൊടുക്കാൻ കഴിയുകയുള്ളു എന്നാണ്. സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ച 3.2 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഇനി നല്‍കാൻ പണമില്ലെന്നാണ് എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button