COVID 19Latest NewsNews

കോവിഡ് ബാധിക്കുമ്പോൾ രുചിയും മണവും നഷ്ടപ്പെടുന്നതിനുള്ള കാരണം ഇത്…

ഡൽഹി: കൊറോണ വൈറസ് രോഗം രൂക്ഷമാകുന്ന സാഹചര്യത്തിലും കൊറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലേക്ക് കടന്നേക്കാമെന്ന് പഠനം പറയുന്നു. സാർസ്-കോവ്-2 വൈറസ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും കേന്ദ്ര നാഡീവ്യൂഹത്തിലും ഇത് ആഘാതമുണ്ടാക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്. നാഡീസംബന്ധ ലക്ഷണങ്ങളായ മണമറിയാനുള്ള കഴിവ്, രുചി തുടങ്ങിയവ നഷ്ടപ്പെടാനും തലവേദന, ഛർദ്ദി, ക്ഷിണം തുടങ്ങിയ ബുദ്ധമുട്ടുകൾ ഉണ്ടാകാനും ഇതാണ് കാരണമെന്നും പഠനം പറയുന്നു.

കൊറോണ വൈറസ് രോഗബാധിതരായ ആളുകളിൽ കാണുന്ന നാഡീസംബന്ധമായ പ്രശ്നങ്ങളെ കൂടുതൽ മനസിലാക്കാൻ സഹായിക്കുന്നത് കൂടിയാണ് പുതിയ പഠനം. എന്നാൽ അതേസമയം തലച്ചോറിൽ എവിടെയാണ് വൈറസ് പ്രവേശിക്കുന്നതെന്നും എങ്ങനെയാണ് പരക്കുന്നതെന്നും പറഞ്ഞിട്ടില്ല. നാസാദ്വാരങ്ങളുമായി അടുത്തുള്ള തൊണ്ടയുടെ മുകൾഭാഗമായ നാസോഫാർനിക്സ് പരിശോധിച്ചതിലൂടെയാണ് മൂക്കിലൂടെയാണ് മസ്തിഷ്കത്തിലേക്ക് വൈറസ് എത്തിയതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. നാച്വർ ന്യൂറോസയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button