MollywoodLatest NewsNewsEntertainment

കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നു; ജീവിതത്തിൽ കലാഭവൻ മണിയും താനും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി സഹോദരൻ

ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതെന്നും രാമകൃഷ്ണന്‍

മലയാളത്തിന്റെ പ്രിയതാരമാണ് അകാലത്തിൽ വിടപറഞ്ഞ കലാഭവന്‍ മണി. ജീവിതത്തിൽ വലിയ ദുരനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് കലാഭവൻ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.

തങ്ങള്‍ കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നുവെന്നും ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതെന്നും രാമകൃഷ്ണന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

read  also:ആ ചോദ്യം ചോദിക്കുന്നവനെക്കാൾ വലിയ ദുരന്തം വേറെ കാണില്ല; മമ്തയ്ക്കെതിരെ വിമർശനവുമായി ആർ ജെ സലിം

‘അയലത്തെ സമ്ബന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്ബാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു’, രാമകൃഷ്ണന്‍ പറഞ്ഞു.

വിവേചനങ്ങള്‍ നേരിട്ട സമയത്ത് എന്റെയൊപ്പം ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ താങ്ങ് ഇന്നില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ പങ്കുവച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button