KeralaLatest NewsNews

എൽ.ഡി.എഫ് വന്നു, കേരളം ഒരു വഴിക്കായി; ജനങ്ങളുടെ ശത്രുക്കളെ തുടച്ചു നീക്കണം

ഊർജ്ജം നൽകി സുരേഷ് ഗോപിയുടെ വാക്കുകൾ

എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ ശത്രുക്കളാണെന്ന് ജനപ്രിയതാരവും എം.പിയുമായ സുരേഷ് ഗോപി. ഹരിപ്പാട് നഗരസഭയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എകേരളം ഭരിക്കുന്ന സർക്കാരിനെ കണക്കിന് സുരേഷ് ഗോപി പരിഹസിക്കുന്നുണ്ട്.

എൽ.ഡി.എഫ് വന്നു, എല്ലാം ശരിയായി എന്നല്ല. എല്ലാം ഒരു വഴിക്കായി എന്ന് വേണം പറയാനെന്ന് അദ്ദേഹം പറഞ്ഞു. അന്തിച്ചർച്ചകളിൽ ഇടതുവാക്തക്കൾ പരാജയപ്പെട്ടു പോകുന്നു. ഇത് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ തന്നെ സംഭവിച്ച അപാകതയാണ്.

ജനങ്ങൾ കണ്ടെത്തിയ ശത്രുക്കളായ എൽ ഡി എഫിനേയും യു.ഡി.എഫിനേയും തുടച്ചു നീക്കുവാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹാനം ചെയ്തു. ബിജെപിക്ക് ഇത്തവണ മുന്നേറാൻ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനു മുൻ നിരയിൽ തന്നെയാണ് അദ്ദേഹമുള്ളത്. കഴി‌ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്ക് സ്വാധീനം ചെലുത്താനായതും ബി.ജെ.പിയ്ക്ക് ആത്മവിശ്വാസമേകുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button