NewsMobile PhoneTechnology

മൂന്ന് മടക്കും, ചുരുട്ടാന്‍ സാധിക്കുന്ന ഡിസ്‌പ്ലേ ; പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ സാംസങ്

സാംസങ് നേരത്തെ ഗ്യാലക്സി സെഡ് ഫോള്‍ഡ് 2 അവതരിപ്പിച്ചിരുന്നു

മൂന്ന് മടക്കും, ചുരുട്ടാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയും ഉള്ള പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണത്തിലാണ് ദക്ഷിണ കൊറിയന്‍ കമ്പനി സാംസങ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡിസ്‌പ്ലേ ബ്ലോഗില്‍ ഡിസൈനുകള്‍ കണ്‍സെപ്റ്റുകളായി മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോള്‍ഡബിള്‍ ഡിസ്പ്ലേയെ കൂടാതെ ഫോള്‍ഡബിള്‍ സ്‌ക്രീനിന് നല്‍കുന്ന രണ്ടാമത്തെ സ്‌ക്രീന്‍ ഒഴിവാക്കുന്ന വിധത്തിലുള്ളതാണ് സാംസങിന്റെ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണിന്റെ ആദ്യ ചിത്രങ്ങള്‍ വരച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ലൈഡ് ഔട്ട് കീ ബോര്‍ഡ് ഇതിന് ഉണ്ടാവുമെന്നും വ്യത്യസ്ത ഭാഗങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അടുത്തത് സിലിണ്ടര്‍ രൂപത്തിലുള്ള ഒരു ഉപകരണമാണ്. ഇതിന് ചുറ്റും ഫ്ളെക്സിബിള്‍ സ്‌ക്രീന്‍ ഉണ്ടാകും.

സാംസങ് നേരത്തെ ഗ്യാലക്സി സെഡ് ഫോള്‍ഡ് 2 അവതരിപ്പിച്ചിരുന്നു. 6.2 ഇഞ്ച് കവര്‍ സ്‌ക്രീനും തുറക്കുമ്പോള്‍ 7.6 ഇഞ്ച് മെയിന്‍ സ്‌ക്രീനും ആണ് ഇതില്‍. മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ എത്തിയിരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button