Latest NewsNewsFootballSports

മുൻ ഫുട്ബോൾ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് നിര്യാതനായി

സെനഗല്‍ മുൻ ഫുട്‌ബോള്‍ സൂപ്പര്‍ താരം പാപ്പ ബോപ്പ ദിയൂപ് (42) അന്തരിച്ചു. കുറച്ച് കാലമായി രോഗബാധിതനായിരുന്നു.

2002ൽ ജപ്പാനിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി എത്തിയ ഫ്രാന്‍സിനെ തോല്‍പ്പിച്ച സെനഗല്‍ ടീമിന്‍റെ വിജയഗോള്‍ നേടിയ ഇതിഹാസ താരമായിരുന്നു ദിയൂപ്പാ .

സെനഗലിന് വേണ്ടി 60ലേറെ മത്സരങ്ങൾ കളിച്ച ദിയൂപ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ വലിയ താരമായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button