Latest NewsNewsIndia

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വളരെ എളുപ്പമെന്ന് കേന്ദ്ര വിദേശകാര്യ

സാമ്പത്തിക പ്രതിസന്ധി ഇന്ത്യ വളരെ എളുപ്പം മറികടക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രയാസങ്ങൾ ഫെബ്രുവരിയോടെ അവസാനിക്കുമെന്നും മന്ത്രി. ദുബൈ, നോർത്തേൺ എമിറേറ്റുകളിലെ ഇന്ത്യൻ പ്രവാസി സംഘടന നേതാക്കളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നുവെന്നും മന്ത്രി ജയശങ്കർ.

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. രാജ്യത്തിന്‍റെ മുന്നേറ്റത്തിന് ശക്തി പകരാൻ പുറം രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button