Latest NewsNewsIndiaEntertainment

ആഷിഖി താരം രാഹുൽ റോയി മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

താരത്തിന്റെ നിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്

ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ആഷിഖിയിലെ നായകൻ നടൻ രാഹുൽ റോയിയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

52 കാരനായ രാഹുൽ മുംബൈ നാനാവതി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണുള്ളത്, കശ്മീരിലെ ശ്രീന​ഗറിലെ ആശുപത്രിയിലാണ് താരത്തെ ആദ്യമെത്തിച്ചത്. എന്നാൽ രാത്രിയിൽ കശ്മീരിലെ താപനില മൈനസ് 15 ആയി താണിരുന്നു.

തുടർന്ന് നില വഷളായികൊണ്ടിരുന്ന താരത്തെ പിന്നീട് നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

1990 കളിലാണ് താരം മഹേഷ് ഭട്ട് ചിത്രങ്ങളിലൂടെ ബോളിവുഡിലെ സാന്നിധ്യമായത്. താരത്തിന്റെ നിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button