30 November Monday

കേന്ദ്രം ഫണ്ട്‌ വെട്ടിക്കുറച്ചു; 60 ലക്ഷം പട്ടികജാതി വിദ്യാർഥികളുടെ സ്‌കോളർഷിപ് മുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Nov 30, 2020

ന്യൂഡൽഹി > കേന്ദ്രസർക്കാർ ഫണ്ട്‌ വെട്ടിക്കുറച്ചതിനെത്തുടർന്ന്‌‌  60 ലക്ഷത്തിലധികം വരുന്നപട്ടികജാതിവിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്‌  മുടങ്ങി. 11, 12 ക്ലാസുകളിലെ പഠനം പൂർത്തിയാക്കാൻ നൽകുന്ന അഖിലേന്ത്യാ പോസ്‌റ്റ്‌മെട്രിക് സ്‌കോളർഷിപ്പ‌ാണ്‌‌  അവതാളത്തിലായത്‌.

പദ്ധതിയുടെ 90 ശതമാനം ബാധ്യതയും സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌. ഇതിനോട്‌ ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും വിയോജിപ്പാണ്‌.  60 ശതമാനം ബാധ്യത കേന്ദ്രസർക്കാർ വഹിക്കണമെന്ന്‌ 12–-ാം ധനകമീഷൻ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ, 2017–-2018ൽ ധനമന്ത്രാലയത്തിന്റെ പുതിയ നയത്തിൽ വിഹിതം വെട്ടിക്കുറച്ചു.  തർക്കമായതോടെ കേന്ദ്രസർക്കാർ  ഫണ്ട്‌ നൽകുന്നത്‌ നിർത്തിവച്ചു. 2017 മുതൽ 2020 വരെ കേന്ദ്രസഹായം ലഭിക്കാതായതോടെ‌ 14 സംസ്ഥാനങ്ങളിൽ സ്‌കോളർഷിപ് വിതരണം നിർത്തിവച്ചു.

സംസ്ഥാനങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യപ്പെടലുകളെ തുടർന്ന്‌ പഴയ 60:40 അനുപാതത്തിൽ ബാധ്യത പങ്കിടുന്നതാണ്‌ ഉചിതമെന്ന്‌ സാമൂഹ്യനീതി മന്ത്രാലയം ശുപാർശചെയ്‌തു. വിഷയം ഒരുവർഷത്തിലേറെയായി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്‌.
ആദിവാസികളും ദളിതരും പിന്നോക്കക്കാരും വിദ്യാഭ്യാസം നേടരുതെന്ന ബിജെപി, ആർഎസ്‌എസ്‌ കാഴ്‌ചപ്പാടാണ്‌ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന്‌ പ്രതിപക്ഷം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top