30 November Monday

മറഡോണയുടെ മരണം‌: ഡോക്‌ടർക്കെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
ബ്യൂണസ് ഐറിസ് > ഫുട്‌ബോൾ ഇതിഹാസം ദ്യേഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന ആരോപണത്തിൽ ഡോക്‌ടർക്കെതിരെ അന്വേഷണം. മാറഡോണയുടെ സ്വകാര്യ ഡോക്ട‌റായ ലിയോപോൾഡോ ലുക്കിന്റെ വസതിയിലും ക്ലിനിക്കിലും പൊലീസ്‌ ഞായറാഴ്‌ച റെയ്‌ഡ്‌ നടത്തി. ലുക്കിനെ പൊലീസ്‌ ചോദ്യം ചെയ്യുമെന്ന്‌ അർജന്റീനിയൻ ടെലിവിഷനുകൾ റിപ്പോർട്ട്‌ ചെയ്‌തു. മാറഡോണയ്‌ക്ക്‌ ലഭിച്ച ചികിത്സയിൽ മക്കളായ ഡാൽമയും ഗിയാനിനയും സംശയം ഉന്നയച്ചതിനുപിന്നാലെയാണ്‌ അന്വേഷണം‌.
 
ഉന്നതതല അന്വേഷണം വേണമെന്ന്‌ മാറഡോണയുടെ അഭിഭാഷകൻ മാറ്റിയാസ് മോർലയും ആവശ്യപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്‌ നവംബർ 25നാണ്‌‌ അറുപതുകാരനായ മാറഡോണ മരിച്ചത്‌. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്‌ക്കുശേഷം വിശ്രമത്തിലായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top