Latest NewsNewsGulfQatar

ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി; വോട്ടെടുപ്പ് ഓണ്‍ലൈന്‍ വഴി

ഖത്തർ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളായ ഐസിബിഎഫ്, ഐസിസി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ എന്നിവയ്ക്ക് പുതിയ നേതൃത്വത്തെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിനായി എംബസി വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ 26 ന് ഓണ്‍ലൈന്‍ വഴിയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 13 വരെയാണ് നോമിനേഷന്‍ കാലയളവ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 16. ഡിസംബര്‍ പതിനെട്ടിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും.

അടുത്ത മാസം ഡിസംബര്‍ 26 ന് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മൂന്ന് സംഘടനകളുടെയും പ്രസിഡന്‍റിനെയും നാല് മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ആദ്യം തെരഞ്ഞെടുക്കും. സഹ സംഘടനകളില്‍ നിന്നായി മൂന്ന് മാനേജിങ് കമ്മിറ്റി അംഗങ്ങളെ രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുക്കും. ഓണ്‍ലൈന്‍ വഴിയുള്ള വോട്ടെടുപ്പിനായി പ്രത്യേക വോട്ടിങ് ആപ്പ് തന്നെ പുറത്തിറക്കും എന്ന് അറിയിച്ചിട്ടുണ്ട്. പ്രോക്സി വോട്ടോ പോസ്റ്റല്‍ വോട്ടോ ഉണ്ടാവില്ല. അംഗത്വമുള്ളവര്‍ നാട്ടിലാണെങ്കില്‍ നടപടിക്രമങ്ങള്‍ പൂര‍്ത്തിയാക്കുന്ന മുറയ്ക്ക് നാട്ടില്‍ വെച്ച് വോട്ട് ചെയ്യാമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button