കുഴൽമന്ദം > കുഴൽമന്ദം പഞ്ചായത്തിലെ നാലാംവാർഡ് ചന്തപ്പുരയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിന് കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി യുഡിഎഫ് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ പഞ്ചായത്ത് ഭരണത്തോടുള്ള പ്രതിഷേധമായാണ് നൂറോളം കോൺഗ്രസുകാർ എൽഡിഎഫിന്റെ നാലാം വാർഡ് സ്ഥാനാർഥി ഷെനിൻ മന്ദിരാടിനുവേണ്ടി വോട്ടു ചോദിച്ചിറങ്ങിയത്.
എൽഡിഎഫ് സർക്കാരിന്റെവികസനപദ്ധതികൾ സ്വന്തമാണെന്ന് പ്രചരിപ്പിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കുഴൽമന്ദം പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന കോൺഗ്രസുകാരാണ് പ്രചാരണരംഗത്ത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുമെന്ന് യു ഹസൻ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ എം എ റഹ്‌മാൻ, ഐഎൻടിയുസി സെക്രട്ടറി യു ഹസൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അബ്ദുൾ ഹക്കിം, ഉമ്മർ ബാബു, സജിത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുബൈർ എന്നിവരോടൊപ്പം ഐഎൻടിയുസി, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തിറങ്ങി.
കഴിഞ്ഞയാഴ്‌ച ആറാംവാർഡ് പുതുക്കോട്ടിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് രാജിവച്ച് നാല് കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..