Latest NewsNewsGulf

ഇറാൻ ആണവ പദ്ധതികളുടെ മേധാവിയുടെ കൊലപാതകം; ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു

ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകത്തെ തുടർന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ അന്വേഷണം നിർത്തിവെക്കാൻ ഇറാൻ പാർലമെന്‍റ് ആവശ്യപ്പെട്ടു. മുഴുവൻ ശാസ്ത്രജ്ഞൻമാരുടെയും സുരക്ഷ വർധിപ്പിക്കാൻ ഇറാൻ സൈനിക നേതൃത്വത്തിന്‍റെ അടിയന്തര യോഗം തീരുമാനിക്കുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button