30 November Monday

സിഎജി റിപ്പോര്‍ട്ട്: സ്പീക്കര്‍ക്ക് ധനമന്ത്രി വിശദീകരണം നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

തിരുവനന്തപുരം > സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് സംബന്ധിച്ച പരാതിയില്‍ സ്പീക്കര്‍ക്ക് ധനമന്ത്രി ടി എം തോമസ് ഐസക് വിശദീകരണം നല്‍കി. വിശദീകരണത്തിന്മേല്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗൗരവമായിട്ടുള്ള പല പ്രശ്‌നങ്ങളും അവകാശലംഘനവുമായി ബന്ധപ്പെട്ടുണ്ട്. അവസരം തരികയാണെങ്കില്‍ കൂടുതല്‍ വിശദീകരണം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഭരണഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ച നിഗമനങ്ങളിലെത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട തലത്തില്‍ ചര്‍ച്ച നടത്തിയിട്ടല്ല സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിഎജി തന്നെ അംഗീകരിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയോ, അന്തര്‍ദേശീയ പ്രാക്ടീസുകള്‍ കണക്കിലെടുത്തോ ആണോ റിപ്പോര്‍ട്ട് എന്ന് പരിശോധിക്കട്ടെ. ഇതില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനത്തിലെത്തട്ടെ. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top