KeralaLatest NewsNews

പ്രൈസ് വാട്ടർഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐ.ടി വകുപ്പിന്‍റെ വിലക്ക്

തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐ.ടി വകുപ്പിന്‍റെ വിലക്ക്. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് രണ്ടു വർഷത്തേക്ക് പി.ഡബ്യു.സിയെ ഐ.ടി വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നതാണ്. കെ ഫോണുമായുള്ള കരാർ ഇന്ന് അവസാനിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഐ.ടി വകുപ്പ് വിലക്കേർപ്പെടുത്തിയിരിക്കുന്നതും.

സ്വ‍ർണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ച‍ർച്ചയായതോടെയാണ് പി.ഡബ്യു.സിയുമായുള്ള സർക്കാർ സഹകരണം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്.

വിമാനത്താവളം വഴി സ്വ‍ർണക്കടത്ത് നടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ടി.എൽ ജോലി നേടുന്നത് പി.ഡബ്ല്യൂ.സി വഴിയാണ്. സ്വപ്നയുടേത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതിന് പിന്നാലെ സ്വപ്നയുടെ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെ.എസ്.ഐ.ടി.എൽ പി.ഡബ്ല്യൂ.സിക്ക് നോട്ടീസ് അയക്കുകയുണ്ടായി.

വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി.എല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തുകയുണ്ടായത്. നിയമനത്തിൽ എം. ശിവശങ്കർ ഇടപെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. മാസം ഒരുലക്ഷത്തി ഏഴായിരം രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button