Latest NewsIndia

‘ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കുന്നത് കാണണോ? പാർലമെന്റിൽ ബഹളം വെക്കരുത് ‘ -ഒവൈസിയുടെ വായടപ്പിച്ച്‌ അമിത് ഷാ

'ഇക്കാര്യത്തില്‍ ഞാന്‍ നടപടി സ്വീകരിക്കുമ്പോള്‍ ഉടനെ അവര്‍ പാര്‍ലമെന്റില്‍ ബഹളം വയ്ക്കാന്‍ തുടങ്ങും.'

ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതി തന്നാല്‍ മതി, കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് അപ്പോള്‍ കാണാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ വച്ച്‌ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെയുള്ള എ.ഐ.എം.ഐ.എം നേതാവ അസദുദീന്‍ ഒവൈസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. ‘ഇക്കാര്യത്തില്‍ ഞാന്‍ നടപടി സ്വീകരിക്കുമ്പോള്‍ ഉടനെ അവര്‍ പാര്‍ലമെന്റില്‍ ബഹളം വയ്ക്കാന്‍ തുടങ്ങും.’

‘എത്ര ഉറക്കെയാണ് അയാള്‍ കരയുന്നതെന്ന് നിങ്ങള്‍ കണ്ടിട്ടില്ലേ? റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും പുറത്താക്കണമെന്നത് എഴുതി തരാന്‍ അവരോട് പറയൂ. ഞാന്‍ അത് ചെയ്യാം. തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം അതേക്കുറിച്ച്‌ സംസാരിച്ചിട്ട് കാര്യമില്ല. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഇരുകൂട്ടരുടെയും പക്ഷം ചേരുന്നത് ആരാണ്? ജനങ്ങള്‍ അത് തത്സമയം ടിവിയില്‍ കണ്ടതാണ്.’ അമിത് ഷാ പറഞ്ഞു.

തന്റെ ജോലി ചെയ്യാന്‍ ഒരു എം പിയുടെ സഹായം ചോദിക്കുന്ന ആദ്യ മന്ത്രിയാണ് അമിത് ഷാ എന്നാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്. ഇത്തരം സാങ്കല്‍പ്പിക കുടിയേറ്റക്കാരെ അമിത് ഷായുടെ പാര്‍ട്ടിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടന്നുകയറ്റക്കാരെന്നത് അമിത് ഷായുടെ ബാലിശമായ സങ്കല്‍പ്പത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

read also: സംസ്ഥാന ലോട്ടറിയിലും കള്ളപ്പണം വെളുപ്പിക്കലോ? പത്തു വര്‍ഷത്തെ സമ്മാനാര്‍ഹരുടെ പട്ടിക ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്

30,000 മുതല്‍ 40,000 റോഹിങ്ക്യകളെങ്കിലും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതില്‍ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണമെന്നും ഒവൈസി മുന്‍പ് വെല്ലുവിളിച്ചിരുന്നു. ഇന്ത്യയില്‍ നിയമവിരുദ്ധമായി അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്നുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രി എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല എന്ന് നേരത്തെ ഒവൈസി കുറ്റപ്പെടുത്തിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button