Latest NewsNewsIndia

മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടയിൽ കമാൻഡോയ്ക്ക് വീരമൃത്യു

വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്‍റെ മൃതശരീരം അദ്ദേഹത്തിന്‍റെ നാടായ നാസിക്കിലെത്തിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

സുഖ്മ: മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെ സിആർപിഎഫ് കോബ്ര കമാൻഡോയ്ക്ക് വീരമൃത്യു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ഓപ്പറേഷനിടെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കമാൻഡോ കൊല്ലപ്പെട്ടു. സിആർപിഎഫ് കമാൻഡോ ബറ്റാലിയൻ ഫോർ റിസൊല്യൂറ്റ് ആക്ഷൻ (കോബ്ര)അസിസ്റ്റന്‍റ് കമാൻഡന്‍റ് നിതിൻ പി ബലെറോ ആണ് മരിച്ചത്. സുഖ്മയിലെ തഡ്മെൽറ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

അതേസമയം സിആർപിഎഫിന്‍റെ കോബ്രാ കമാൻഡോ വിഭാഗത്തിൽ നിന്നും ബലേറെ ഉൾപ്പെടെ പത്ത് പേരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. തിരച്ചിൽ തുടരുന്നതിനിടെ അറബജ് മെട്ട മലമേഖലയിൽ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഐഇഡി ഉപകരണത്തിൽ ഇവർ ചവിട്ടുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. സെക്കൻഡ് ഇൻ കമാൻഡ് ഓഫീസർ ദിനേഷ് കുമാർ സിംഗ് ഉൾപ്പെടെ ഉള്ളവർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.

Read Also: കെ ടി ജലീൽ ഇനി വിയർക്കും; പുതിയ നോട്ടീസുമായി കസ്റ്റംസ്

എന്നാൽ ഗുരുതരമായി പരിക്കേറ്റ നിതിനെ റായ്പുരിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് മരണം. ‘പത്ത് സൈനിക ഉദ്യോഗസ്ഥർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ എട്ട് പേരെ അർധരാത്രി തന്നെ വ്യോമമാര്‍ഗം റായ്പുരിലെത്തിച്ചു. ബാക്കി രണ്ട് പേർ ചിന്‍റൽനറിലെ സിആർപിഎഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്’ സിആർപിഎഫ് പ്രസ്താവനയിൽഅറിയിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്‍റെ മൃതശരീരം അദ്ദേഹത്തിന്‍റെ നാടായ നാസിക്കിലെത്തിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. സെര്‍ച്ച് ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരുന്ന വഴിക്കാണ് സ്ഫോടനം നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. രണ്ട് ഐഇഡി ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button