CricketLatest NewsNewsSports

കോഹ്ലിയും ശാസ്ത്രിയും ഒറ്റക്കെട്ട്, പാളയത്തിൽ ഏകനായി രോഹിത്

രോഹിത്തിനോട് കോഹ്‌ലിക്കും ശാസ്ത്രിക്കുമുള്ളത് മോശം സമീപനം

രോഹിത് ശർമയോട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്ത്രിയ്ക്കും അലസമായ മനോഭാവമെന്ന് റിപ്പോർട്ട്. വിശ്രമത്തിൽ കഴിയുന്ന കോഹ്‌ലിയോ, ശാസ്ത്രിയോ ഇതുവരെ രോഹിത്തിനെ വിളിക്കുകയോ ഫിറ്റ്നസിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്ന് സൂചന.

രോഹിത്തിന്റെ ഫിറ്റ്സനിനെക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിനു വേണ്ടി കോഹ്‌ലി, രവി ശാസ്ത്രി, രോഹിത്, മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി എന്നിവരെല്ലാം ചേര്‍ന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ആരും രോഹിതിനെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചില്ലെന്നാണ് സൂചന.

രോഹിത്തിന്റെ കാര്യത്തില്‍ തനിക്കു വ്യക്തതക്കുറവുണ്ടെന്നു കോഹ്‌ലി പറഞ്ഞതിനു പിന്നാലെയാണിത്. അവ്യക്തതയും അനിശ്ചിതത്വവും തുടരുകയാണ്. രോഹിത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ 11ന് അന്തിമ തീരുമാനമെടുക്കാനാണ് ധാരണയായിരിക്കുന്നത്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് കളിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button