KeralaLatest NewsNews

വടകര കല്ലാമലയിലെ പ്രശ്നം വിജയത്തെ ബാധിക്കരുതെന്ന് യു.ഡി.എഫ്

ആര്‍.എം.പിയുമായി സഖ്യമുണ്ടാക്കിയിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മറ്റിടങ്ങളില്‍ കല്ലാമലയിലെ പ്രശ്നം ബാധിക്കരുതെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. വടകര മേഖലയില്‍ അണികളിലുണ്ടായ ആശയക്കുഴപ്പം കെ മുരളീധരന്‍ എം പി പ്രചാരണത്തിനിറങ്ങുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ .

വടകര നഗര സഭ, വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവക്ക് പുറമേ നാല് പഞ്ചായത്തുകളിലും യുഡിഎഫും ആര്‍.എം.പിയും സഖ്യമായാണ് മത്സരിക്കുന്നത്.ആര്‍.എം.പിക്കുനല്‍കിയ കല്ലാമല ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് യുഡിഎഫില്‍ മാത്രമല്ല കോണ്‍ഗ്രസിനുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി.ആര്‍.എം.പിയുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ ആര്‍.എം.പിയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാവരുതെന്ന നിര്‍ദേശമാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button