Latest NewsNewsIndiaInternational

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

പൗരാണികതയും ആധുനികതയും സമന്വയിക്കുന്നതാണ് അബുദാബിയിലെ ക്ഷേത്ര മാതൃകയെന്ന് പ്രമുഖ ഡിസൈനര്‍മാര്‍

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ് പുരസ്കാരം ലഭിച്ചത്, സവിശേഷമായ അകത്തളമാതൃകയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ക്കാണ് പുരസ്കാരത്തിനായി പരിഗണിക്കുക.

നിർമ്മിക്കുന്ന അകത്തളങ്ങളുടെ പ്രത്യേകതകളും പ്രായോഗികതയുമാണ് ഇതിന്‌ അടിസ്ഥാനം. നൂറുകണക്കിന് നിര്‍മിതികളില്‍ നിന്നുമാണ് അബുദാബിയില്‍ ഉയരുന്ന ക്ഷേത്രമാതൃക തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.

കൂടാതെ പൗരാണികതയും ആധുനികതയും സമന്വയിക്കുന്നതാണ് അബുദാബിയിലെ ക്ഷേത്ര മാതൃകയെന്ന് പ്രമുഖ ഡിസൈനര്‍മാര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രനിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഭാഗമായവരെ നിര്‍മാണ പ്രോജക്‌ട്‌ ഡയറക്ടര്‍ ജസ്ബിര്‍ സിങ് സഹ്‌നി അനുമോദനങ്ങള്‍ അറിയിച്ചു. നിര്‍മാണം പുരോഗമിക്കുന്ന അബുദാബിക്ഷേത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. ഇതിനുമുന്‍പ് മിഡിലീസ്റ്റ് എം.ഇ.പിയുടെ ‘ബെസ്റ്റ് മെക്കാനിക്കല്‍ ഡിസൈന്‍’ പുരസ്കാരവും ക്ഷേത്രം നേടിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button