KeralaLatest NewsNews

കെഎസ്എഫ്ഇ ക്രമക്കേട്: സിപിഎമ്മിനുള്ളില്‍ കടുത്ത അമര്‍ഷം

കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് നടപടിയില്‍ സിപിഎമ്മിനുള്ളിലും അമര്‍ഷം പുകയുന്നു. പരാതിക്കാരന്‍ ആരെന്ന് വിജിലന്‍സ് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികള്‍ കിഫ്ബി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയില്‍ വിജിലന്‍സ് തന്നെ കെഎസ്എഫ്ഇക്കെതിരെ നീക്കം നടത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ഞെട്ടലുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കണ്ടെത്തല്‍ ഉണ്ടായി എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button