Latest NewsNewsIndia

വെടിനിർത്തൽ കരാർ ലംഘനം; കാശ്മീരിൽ വീണ്ടും പാക് പ്രഖോപനം

ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ എത്തിയിരിക്കുന്നു. ശനിയാഴ്‌ച രാത്രി 9.50 ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്‍റെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെയാണ് പാക്കിസ്ഥാൻ വെടിവയ്പ്പ്‌ നടത്തുകയുണ്ടായത്. ഹിരാനഗർ സെക്ടറിലെ പൻസാർ, മന്യാരി, കരോൾ കൃഷ്ണ എന്നിവിടങ്ങളിലായി പാക് സൈന്യം വെടിയുതിർത്തതിനെ തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവയ്പ്പ്‌ ഇന്ന് പുലർച്ചെ 4.15വരെ തുടരുകയുണ്ടായി. എന്നാൽ അതേസമയം, വെടിവയ്പ്പിൽ ഇന്ത്യൻ സൈന്യത്തിന് നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button