KeralaLatest NewsNews

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്; അതൃപ്തി പ്രകടിപ്പിച്ച് തോമസ് ഐസക്ക്

കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയതിൽ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തി. മുഖ്യമന്ത്രി പോലും അറിയാതെയാണോ റെയ്ഡ് നടന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ കേന്ദ്ര ഏജൻസികൾക്കുള്ള വഴി തുറക്കലാകുമെന്ന ആശങ്കയും സർക്കാർ വൃത്തങ്ങൾ പങ്ക് വെക്കുന്നുണ്ട്.

ഓപറേഷൻ ബചത് എന്ന പേരിൽ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ വിജിലൻസ് ഇന്നലെയാണ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും വരെ വിജിലൻസ് കണ്ടെത്തി. കിഫ് ബിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരിക്കെ സർക്കാരിന്‍റെ ഒരു ധന കാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ ഏജൻസി തന്നെ തിരിയുന്നതിൽ കടുത്ത അതൃപ്തി ധനമന്ത്രി തോമസ് ഐസക്കിനുണ്ട്. നിയമം എന്തെന്ന്​ തീരുമാനിക്കേണ്ടത്​ വിജിലൻസല്ല എന്ന ഐസക്കിന്‍റെ വാക്കിലും അതൃപ്തി വ്യക്തമായിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button