Latest NewsNewsIndia

കിലോമീറ്ററുകൾ അകലെ നിന്ന് ഡ്രോണുകൾ വെടിവച്ചിടാനുള്ള അത്യന്താധുനിക സംവിധാനവുമായി ഇന്ത്യൻ ആർമി

ന്യൂഡൽഹി : തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണ്‍വേധ സംവിധാനം ഇന്ത്യൻ ആർമിക്ക് ഉടൻ ലഭ്യമാകും. ഇതിലൂടെ കിലോമീറ്ററുകള്‍ അകലെ നിന്നുതന്നെ ശത്രുക്കളുടെ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും തകര്‍ക്കാനും സൈന്യത്തിന് കഴിയും. നിലവില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലും വീട്ടിലും ഡ്രോണ്‍ വേധ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ ആയിരുന്നു ഡ്രോണ്‍വേധ സംവിധാനം വികസിപ്പിച്ചെടുത്തത്. സൈന്യത്തിനുവേണ്ട ഡ്രോണ്‍വേധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഡി ആര്‍ ഡി ഒ മേധാവി സൈനിക മേധാവികള്‍ക്ക് കത്തെഴുതും എന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രാേണ്‍വേധ സംവിധാനം രാജ്യത്ത് ഉപയോഗിച്ച്‌ തുടങ്ങിയത്. ലേസറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. ഡ്രോണ്‍ ഉപയോഗിച്ചുളള ഏതുതരത്തിലുളള ആക്രമണങ്ങളെയും ഞൊടിയിടയ്ക്കുളളില്‍ തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. മൈക്രോ ഡോണുകളെ പോലും മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി നിഷ്‌ക്രിയമാക്കാന്‍ ഇതിലൂടെ കഴിയും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ സുരക്ഷയൊരുക്കാനും ഈ ഡ്രോണ്‍വേധ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button