News

ശബരിമല തീര്‍ഥാടനം: കോവിഡ് പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കാൻ തീരുമാനം

ശബരിമല: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനം. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീര്‍ഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി.

Read Also : കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നെന്ന് പരാതി

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികളും യോഗം വിലയിരുത്തി. പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത് അതത് വിഭാഗങ്ങളിലെ പരിചയസമ്ബന്നരായ ജീവനക്കാരുടെ ചുമതലയായിരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചതായി സമിതി അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button