Latest NewsIndia

ജമ്മു കശ്മീരില്‍ ഡിസിസി തെരഞ്ഞെടുപ്പ് ആരംഭിച്ചു: കനത്ത സുരക്ഷ

തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ ഇന്ന് 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.

ജമ്മു കശ്മീരില്‍ ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് സർക്കാരും സൈന്യവും ഒരുക്കിയിരിക്കുന്നത്. 280 മണ്ഡലങ്ങളിലേക്ക് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ ഇന്ന് 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.

read also: ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്സി‍ന്‍ ഫക്രിസാദെയുടെ കൊലപാതകം : പ്രതികാരം ചെയ്യുമെന്ന് രാജ്യം; ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ

രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തെരഞ്ഞെടുപ്പ്. 7 ലക്ഷം ആളുകള്‍ കശ്മീരില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കശ്മീര്‍ താഴ്വരയിലെ 25 ഉം, ജമ്മുവിലെ 18 ഉം മണ്ഡലങ്ങളിലായി ആകെ 296 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button