KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ: ബി ജെ പി സംസ്ഥാന അദ്ധ്യാക്ഷൻ കെ സുരേന്ദ്രൻ

തൊടുപുഴ: സ്വർണ്ണകടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൊവിഡ് എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട്. ചില ഉദ്യോഗസ്ഥർ സിഎം രവീന്ദ്രന്റെ ബന്ധുക്കളാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

രവീന്ദ്രന് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് പോലും വ്യക്തമല്ല. ആരോഗ്യവകുപ്പ് ഈ തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കുന്നു. വകുപ്പിന് ഒട്ടും എത്തിക്സ് ഇല്ലാതായി. ഇഡി അന്വേഷണം തടസപ്പെടുത്താൻ ആരോഗ്യവകുപ്പ് കൂട്ട് നിൽക്കുന്നു. ശൈലജ ടീച്ചർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button