CinemaLatest NewsNewsEntertainmentKollywood

തകർപ്പൻ മാസ്സായി ‘നമ്മ വാത്തി’; റെക്കോർഡ് നേട്ടം കൈവരിച്ച് ‘മാസ്റ്റർ’ ടീസർ

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ഇപ്പോൾ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോർഡ് നേട്ടവുമായിട്ടാണ് ‘മാസ്റ്ററി‘ന്റെ ടീസർ യൂട്യൂബിൽ തിളങ്ങുന്നത്. നവംബർ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍ ഇതിനോടകം 40 മില്യൺ വ്യൂ ആണ് ലഭിച്ചിരിക്കുന്നത്.അതും ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ നേട്ടം ടീസർ സ്വന്തമാക്കിയതെന്ന പ്രത്യകതയും ഉണ്ട്.

യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്ന് മാസ്റ്റേഴ്സിന്റേതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറുന്ന ചിത്രമാണ് മാസ്റ്റർ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button