കൊടകര> സംഘ പരിവാറിന്റെയും ബിജെപി യുടെയും വ്യാജ പ്രചാരണത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല ചെമ്പുച്ചിറ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി. കിഫ്ബി സഹായത്തോടെ നിര്‍മ്മാണം പുരോഗമിക്കുന്ന ഇവിടുത്തെ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മിതിയില്‍ അഴിമതി ഉണ്ടെന്നായിരുന്നു സംഘപരിവാര്‍ ആരോപണം. പണി പൂര്‍ത്തിയാക്കുകയോ നിര്‍മ്മാണ കമ്പനിക്കാര്‍ക്ക് പണം കൊടുത്ത് തീര്‍ക്കുകയോ ചെയ്യാത്ത പ്രവര്‍ത്തിയെ ചൊല്ലിയായിരുന്നു ഇവര്‍ അഴിമതി ആരോപണം ഉയര്‍ത്തിയത്.
നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ 36 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മാണം തുടങ്ങിപ്പോള്‍ അതിനെതിരെ കോടതിയില്‍ പോയി നിര്‍മാണം മുടക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടവരാണ് സ്ഥലത്തെ ബിജെപി ക്കാര്‍. അവരാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ, സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയോ ചെയ്യാത്ത കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്.
ഇവര്‍ക്ക് പിന്തുണയുമായാണ് ചെന്നിത്തല ശനിയാഴ്ച രാവിലെ ചെമ്പുച്ചിറ സ്‌കൂളില്‍ എത്തിയത്. ഡി സി സി പ്രസിഡന്റ് എം പി വിന്‍സന്റ്, വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, കെ പി സി സി സെക്രട്ടറിമാരായ ടി ജെ സനീഷ് കുമാര്‍, ഷാജു കോടങ്കടത്ത് എന്നിവരും കൂടെ ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..