Latest NewsNewsIndia

കർഷകനെ തല്ലുന്ന ചിത്രം പുറത്തുവിട്ട് രാഹുൽ; വ്യാജപ്രചരണം തെളിവ് സഹിതം പൊളിച്ചടുക്കി ബിജെപി

വൈറൽ ചിത്രം വ്യാജം?!

കേന്ദ്രസര്‍ക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധ റാലി കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയപ്പോൾ സംഘർഷഭരിതമായിരുന്നു. പൊലീസുകാർക്ക് നേരെ കല്ലേറ് ഉണ്ടായതോടെ കർഷകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോകൾ പുറത്തുവിട്ട് ബിജെപി.

കർഷകനു നേരെ ലാത്തി ഓങ്ങി നിൽക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. പിന്നാലെ ഇത് പ്രിയങ്ക വാദ്രയും മറ്റ് പാർട്ടി നേതാക്കളും അണികളും ഏറ്റുപിടിച്ചു. എന്നാൽ, ഈ ദൃശ്യങ്ങൾക്ക് വ്യാജമാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്റ‌റിൽ കുറിച്ചു.

വളരെക്കാലമായി രാജ്യം കണ്ട ഒരു വിശ്വാസ്യതയുമില്ലാത്ത പ്രതിപക്ഷ നേതാവ് ആണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി നടത്തിയത് വ്യാജപ്രചരണം ആണ്. പൊലീസുകാരൻ കർഷകനെ തൊടുന്നില്ലെന്നും തല്ലുന്നത് പോലെ ആംഗ്യം കാണിച്ചതാണെന്നും അമിത് ട്വീറ്റ് ചെയ്തു. കോടീശ്വരന്‍മാര്‍ ഡല്‍ഹിക്ക് വരുമ്പോള്‍ ചുവപ്പു പരവതാനിയും കര്‍ഷകര്‍വരുമ്പോള്‍ റോഡുകള്‍ കുഴിക്കുയാണെന്നായിരുന്നു പ്രിയങ്ക കുറിച്ചത്. എന്നാൽ, ദൃശ്യങ്ങൾ സത്യമല്ലെന്ന് തെളിയിക്കുകയാണ് ബിജെപി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button