NewsIndiaCrime

സഹോദരിയെ തുറിച്ചു നോക്കിയത് വഴക്ക് പറഞ്ഞു, യുവാവിനെ കൊലപ്പെടുത്തി കൗമാരക്കാരൻ; സഹായം നൽകിയത് അമ്മ!

ബന്ധുവായ സഹോദരിയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ. രാജസ്ഥാനിലെ കോട്ടയിലെ ഹൗസിങ് കോളനിയിലാണ് സംഭവം. 26 കാരനായ സദ്ദാം എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കൗമാരക്കാരനേയും കൊലപാതകത്തിനു കൂട്ടുനിന്ന 32കാരിയായ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ബന്ധുവായ പെണ്‍കുട്ടിയെ തുറിച്ചുനോക്കിയതിന് കൗമാരക്കാരനെ സദ്ദാം വഴക്കു പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അയൽവാസിയായ സദ്ദാമിനെ രാത്രിയിൽ കൗമാരക്കാരൻ വീട്ടിൽ നിന്നും പുറത്തേക്ക് വിളിച്ച് വരുത്തി.

കൗമാരക്കാരനോടൊപ്പം അവരുടെ അമ്മയുമുണ്ടായിരുന്നു. അമ്മ യുവാവിന്റെ കൈ രണ്ടും പുറകിൽ നിന്നും കൂട്ടിപ്പിടിച്ച സമയത്ത് മകന്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും സദ്ദാമിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button