Latest NewsIndia

ദേശീയ പണിമുടക്ക്: ത്രിപുരയിൽ സിപിഐ-സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം

ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐ, സിപിഎം സംഘടനകള്‍ ആരോപിച്ചു.

അഗര്‍ത്തല: ത്രിപുരയിൽ ഇടത് സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. ദേശീയ പണിമുടക്കിനിടെ സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരമായ ജുനുദാസ് മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐ, സിപിഎം സംഘടനകള്‍ ആരോപിച്ചു.

ഇടത് പാർട്ടികളുടെ ആരോപണം ബിജെപി നിഷേധിച്ചു. സ്വാധീനം നഷ്ടമായ ത്രിപുരയിൽ ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനുള്ള ഇടത് സംഘടനകളുടെ ആസൂത്രിത നീക്കമാണിതെന്ന് ബിജെപി വ്യക്തമാക്കി.

read also: രവീന്ദ്രന് രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറയുന്നു, ശ്വാസ തടസവും പ്രമേഹവും.. ഇഡിക്കു മുന്നിൽ ഉടൻ ഹാജരാവാനാവില്ല, ഐസിയുവിൽ തുടരുന്ന പിണറായിയുടെ വിശ്വസ്തനെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥർ

സിഐടിയു, എസ്‌യുസിഐ എന്നിവയുടെ സംസ്ഥാന ഓഫീസുകൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. സബ്റൂമില്‍ സിപിഎമ്മിന്റെ നാല് പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button