27 November Friday

നെഞ്ചുറപ്പോടെ കർഷകർ ; നൂറുകണക്കിനു പേരെ അറസ്റ്റ്‌ ചെയ്‌തു

സാജൻ എവുജിൻUpdated: Friday Nov 27, 2020


ന്യൂഡൽഹി
കർഷക പ്രക്ഷോഭം അടിച്ചമർത്താൻ ബുധനാഴ്‌ച രാത്രിമുതൽ ഡൽഹിയിൽ പൊലീസ്‌ അറസ്റ്റ്‌ തുടങ്ങി. കൃഷിഭവൻ പരിസരത്തുനിന്ന്‌ ഹരിയാന സ്വദേശികളായ അഞ്ച്‌ കർഷകരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു. നേതാക്കൾ ഇടപെട്ടാണ്‌ ഇവരെ മോചിപ്പിച്ചത്‌. റക്കബ്‌ ഗഞ്ച്‌ ഗുരുദ്വാരയ്‌ക്കു മുന്നിൽനിന്ന്‌ അടക്കം 72 പേരെ പിന്നീട്‌ അറസ്റ്റ്‌ ചെയ്‌തു.

ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുവദിക്കാമെന്ന്‌ പൊലീസ്‌ നേരത്തേ സമ്മതിച്ചാണ്‌. എന്നാൽ, വ്യാഴാഴ്‌ച രാവിലെയോടെ പ്രദേശമാകെ പൊലീസിന്റെ ബന്തവസ്സിലായി. ഒരാളെപ്പോലും പ്രതിഷേധത്തിന്‌ അനുവദിക്കില്ലെന്ന നിലപാടിലായി. പല ഭാഗത്തുനിന്നായി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. 

ഹരിയാനയിൽ നൂറുകണക്കിനു പേരെ അറസ്റ്റ്‌ ചെയ്‌തു. ഇതെല്ലാം മറികടന്ന്‌ ഉച്ചയ്‌ക്ക്‌ ജന്തർമന്ദറിൽ നൂറുകണക്കിനു സമരഭടന്മാർ പ്രതിഷേധിച്ചത്‌ സർക്കാരിനെ ഞെട്ടിച്ചു. പൊലീസിനെ ഉപയോഗിച്ച്‌ സമരം നേരിടാനുള്ള ശ്രമം വിജയിക്കില്ലെന്ന്‌ അഖിലേന്ത്യാ കിസാൻസഭയും കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയും വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top