Latest NewsNewsIndia

ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ : വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു … താക്കീത് നല്‍കിയിട്ടും ഇനി രക്ഷയില്ല… തിരിച്ചടിയ്ക്കാനുറച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്വീര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്.

Read Also : കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ സ്വപ്നയുടെ ശബ്ദരേഖയേക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി : ക്രൈംബ്രാഞ്ചിന് പണി കൊടുത്ത് ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡിയും കസ്റ്റംസും

അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിക്കും ജീവഹാനിയുണ്ടായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച എച്ച്.എം.ടി മേഖലയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിയന്ത്രണരേഖയോട് ചേര്‍ന്നുളള ഭാഗത്ത് പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ വ്യാഴാഴ്ച ഒരു ജൂനിയര്‍ കമാന്റന്റ് ഓഫീസര്‍ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button