KeralaLatest NewsNews

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം ശൈലജ ടീച്ചർക്ക്

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക് നൽകിയിരിക്കുന്നു. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ് വർക്കർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തന്റെ ടീമിന് സമർപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചര്റെന്ന് ദുൽഖർ പറയുകയുണ്ടായി. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് അവർ. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button