KeralaNewsCarsAutomobile

മോണ്‍സ്റ്റര്‍ ലുക്ക് മാറ്റി സിമ്പിളായി ബാബ്‌സ് മോണ്‍സ്റ്റര്‍ ട്രക്ക്

മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വാഹനത്തിന്റെ പരിഷ്‌കരണത്തിന് നടപടി നേരിടേണ്ടി വന്നിരുന്നു

ഫോട്ടോഗ്രാഫറും മോഡലുമായ അബിന്‍ ബാബ്‌സ് അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പിക്ക്-അപ്പ് ട്രക്കാണ് ബാബ്‌സ് മോണ്‍സ്റ്റര്‍ ട്രക്ക്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ വൈല്‍ഡ് മോഡിഫൈഡ് ഇസൂസു ഡി -മാക്‌സ് വി-ക്രോസിന്റെ ഉടമ അബിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വാഹനത്തിന്റെ പരിഷ്‌കരണത്തിന് നടപടി നേരിടേണ്ടി വന്നിരുന്നു.

സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി ആരാധകരെ നേടി മുന്നേറുമ്പോഴാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഉണ്ടായത്. വാഹനത്തില്‍ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് ഉടമയുടെ വീട്ടിലെത്തി 48,000 രൂപ പിഴ ചുമത്തിയിരുന്നു. സെപ്റ്റംബറില്‍ KL 17 R 80 എന്ന നമ്പറുള്ള ബാബ്‌സ് മോണ്‍സ്റ്റര്‍ ട്രക്കിന്റെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിരുന്നു. എന്നാല്‍, വാഹനം ഇപ്പോള്‍ സ്റ്റോക്ക് അവസ്ഥയിലേക്ക് മാറ്റിയിരിക്കുകയാണ്.

മോഡിഫിക്കേഷനുകള്‍ ഒഴിവാക്കിയ വാഹനത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം അബിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘ബൈ ബൈ വി-ക്രോസ്’ എന്ന് പറഞ്ഞ് ഒരു വീഡിയോയും യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. 6-ഇഞ്ച് ലിഫ്റ്റ് കിറ്റ് ആണ് ബാബ്‌സ് മോണ്‍സ്റ്റര്‍ ട്രാക്കില്‍ വരുത്തിയിരിക്കുന്ന പ്രധാന മോഡിഫിക്കേഷന്‍. കൂടാതെ വലിപ്പമേറിയ ടയറുകളും, എയര്‍1 പെര്‍ഫോമന്‍സ് സസ്‌പെന്‍ഷനും കൂടെ ചേര്‍ന്നപ്പോള്‍ വാഹനത്തിന്റെ ഉയരം ക്രമാതീതമായി ഉയര്‍ന്നു.

എന്നാല്‍, എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസിന്റെ സ്റ്റോക്ക് എന്‍ജിന്‍. 3,600 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി കരുത്തും 1,800 മുതല്‍ 2,800 ആര്‍പിഎം വരെ 320 എന്‍എം പീക്ക് ടോര്‍ക്കും ഈ എന്‍ജിന്‍ നിര്‍മ്മിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button