Latest NewsInternational

കൊറോണ തടയാൻ അതിർത്തിയിൽ ലാൻഡ് മൈൻ കുഴിച്ചിട്ട് കിം ജോങ് ഉൻ സർക്കാർ ; സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി, ഒരു സൈനികൻ മരിച്ചു

ഒക്ടോബർ മാസം പകുതിയോടെ ഉണ്ടായ അപകടത്തെ പറ്റി ഇപ്പോഴാണ് മാദ്ധ്യമങ്ങളിൽ വാർത്തയാകുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ അനധികൃത നുഴഞ്ഞുകയറ്റം നടക്കുന്ന വഴികളിൽ ലാൻഡ് മൈനുകൾ സ്ഥിപിക്കാൻ നിർദേശിച്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുലിവാല് പിടിച്ചു. അതിർത്തിയിൽ മൈൻ സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു സൈനികൻ കൊല്ലപ്പെട്ടതോടെ് നിർദേശം താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഒക്ടോബർ മാസം പകുതിയോടെ ഉണ്ടായ അപകടത്തെ പറ്റി ഇപ്പോഴാണ് മാദ്ധ്യമങ്ങളിൽ വാർത്തയാകുന്നത്.

പൊട്ടിത്തെറിച്ചാൽ മൂന്ന് മീറ്റർ ചുറ്റളവിലുള്ളവരെ കൊല്ലാനൊ പരിക്കേൽപ്പിക്കാനോ ശേഷിയുള്ളതാണ് ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത പുതിയ ലാൻഡ് മൈനുകൾ. ഇവപൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉത്തരകൊറിയയിൽ പതിവാണെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കാൻ കിം ഒരുങ്ങിയത്.

മൈൻ സ്ഥാപിക്കാനുള്ള അപകടകരമായ ജോലി കിം ഏൽപ്പിച്ചത് ഉത്തര കൊറിയൻ സൈന്യത്തിലെ ഉന്നത പരിശീലനം നേടിയ സ്‌റ്റോം ട്രൂപ്പേഴ്‌സ് എന്ന കമാൻഡോ വിഭാഗത്തിനായിരുരന്നു. കഴിഞ്ഞ ദിവസം യാങ്കാങ് പ്രവിശ്യയിലുള്ള ചൈനീസ് അതിർത്തിക്ക് കുറുകെ ഈ മൈനുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മൈൻ പൊട്ടിത്തെറിച്ച് സ്റ്റോം ട്രൂപ്പേഴ്‌സിലെ സൈനികൻ കൊല്ലപ്പെടുകയായിരുന്നു. അതേസമയം ഉത്തരകൊറിയയിൽ കൊറോണ രോഗികൾ നിരവധിയുണ്ടെന്നും എന്നാൽ രോഗികളുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ഏറെ രഹസ്യമായാണ് അവരെ ക്വാന്റീനിലാക്കുന്നതെന്നും ചില വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button