Latest NewsNewsIndia

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വനിത ഡോക്ടറെ മണിക്കൂറുകള്‍ക്കകം പൊലീസ് രക്ഷപ്പെടുത്തി

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ട് പോയത്

പാറ്റ്‌ന : തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വനിത ഡോക്ടറെ മണിക്കൂറുകള്‍ക്കകം പൊലീസ് രക്ഷപ്പെടുത്തി. ബീഹാറിലെ പാറ്റ്‌നയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഡോ. ഡെയ്സി ജയ്സ്വാളിനെയാണ് തട്ടിക്കൊണ്ടു പോയത്. പാറ്റ്‌നയ്ക്കടുത്ത് സീതാമര്‍ഹിയിലെ ഒരു നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്ന വനിത ഡോക്ടറെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ട് പോയത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ ഡോക്ടറുടെ വാഹനം തോക്ക് ചൂണ്ടി ബൈക്കിലെത്തിയ യുവാക്കള്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം കാറില്‍ കയറി. ഇതിന് ശേഷം ഡ്രൈവറോട്  തൊട്ടടുത്ത ജില്ലയായ മധുബാനിയിലേക്ക് വണ്ടിയോടിച്ച് പോകാന്‍ ആവശ്യപ്പെട്ടു. ഭയന്ന ഡ്രൈവര്‍ ആ സമയം വണ്ടിയോടിച്ച് പോയി.

എന്നാല്‍, സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഉടന്‍ തന്നെ ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സീതാമര്‍ഹി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സീതാമര്‍ഹിയില്‍ നിന്ന് തൊട്ടടുത്ത ജില്ലയായ മധുബാനിയിലേക്കുള്ള റോഡില്‍ വച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറെ കണ്ടെത്തി. അക്രമി സംഘം ഉണ്ടായിരുന്ന ഡോക്ടറുടെ വാഹനം പൊലീസ് തടയുകയായിരുന്നു. എന്നാല്‍, പൊലീസിനെ കണ്ട് അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button